മോദി ജനാധിപത്യം തകര്‍ത്ത് സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് എം.എം. ഹസന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. മോദി ജനാധിപത്യം തകര്‍ത്ത് സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 54-ാമത് ചരമവാര്‍ഷിക പരിപാടിയിലാണ് അദ്ദേഹം ഇതെല്ലാം സംസാരിക്കുന്നത്. കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി പഞ്ചവത്സര പദ്ധതിയെ പിച്ചിച്ചീന്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യക്തിയാണെന്നും ഹസന്‍ പറഞ്ഞു.