സുഷമ സ്വരാജിന്റെ മൃതദേഹത്തിനരികിൽ കണ്ണീർ അണിഞ്ഞു മോദി

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ മൃതദേഹത്തിനരികിൽ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അവരുടെ വീട്ടിലെത്തിയ മോദി, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു ദുഃഖം നിയന്ത്രിക്കാനാകാതെ വിതുമ്പിയത്.

സുഷമാ സ്വരാജിന്റെ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പിച്ച ശേഷം അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലുമായി സംസാരിക്കുന്നതിനിടെയാണ് മോദിയുടെ കണ്ണുകൾ നിറഞ്ഞത്.

സുഷമാ സ്വരാജിന്റെ വിയോഗമുണ്ടായതിനു പിന്നാലെ അനുശോചനം അറിയിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന അധ്യായം അവസാനിച്ചതായി അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ് എന്നും മോദി മോദി ട്വീറ്റില്‍ പറഞ്ഞിരുന്നു.

#WATCH Prime Minister Narendra Modi pays last respects to former External Affairs Minister and BJP leader #SushmaSwaraj. pic.twitter.com/Sv02MtoSiH

— ANI (@ANI) August 7, 2019