രാജീവ് ഗാന്ധിയുടെ വിവാദ പരാമര്‍ശമുളള പ്രസംഗം പുറത്തുവിട്ട് വീണ്ടും ബിജെപി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 1984 ല്‍ രാജീവ് ഗാന്ധി സിഖ് കലാപത്തെ കുറിച്ച് നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. ബിജെപി ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘വലിയ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമോ’ എന്നതായിരുന്ന രാജീവ് ഗാന്ധിയുടെ പരാമര്‍ശം.ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തിയാണ് അ്ന്ന് രാജീവ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിരുന്നത്.ഈ പരാമര്‍ശം നലിയ വിവാദം ഉണ്ടാക്കിയതാണ്.

സിഖ് വിരുദ്ധ കലാപത്തില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജീവ് ഒരു പൊതുയോഗത്തിതല്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്.
അഴിമതിക്കാരനായിട്ടാണ് രാജീവ് മരിച്ചതെന്ന് ഈ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജീവിനെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.ഇന്ത്യന്‍ നാവികസേനയുടെ മുഖ മുദ്രയായ ഐഎന്‍എസ് വിരാടിനെ രാജീവ് സ്വകാര്യ ടാക്‌സിയാക്കിയെന്ന മോദിയുടെ പ്രസംഗവും വിവാദവായി.

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് 1984 നെ മറക്കാന്‍ ബുദ്ധിമുട്ടാണ്…. എന്ന് തുടങ്ങുന്ന ട്വിറ്റിനൊപ്പമാണ്.കൂടാതെ കലാപത്തില്‍ ആരോപണ വിധേയരായവരുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.