രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരത്തിനു തുല്യമെന്ന് പ്രധാനമന്ത്രി

അയോധ്യ: ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമക്ഷേത്ര
ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രകാലം വെറുമൊരു ഷെഡില്‍ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ
ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. രാമജന്മഭൂമി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകര്‍ക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന്
മുക്തമാകുകയാണ്. ക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമാണ്. തമുറകളുടെ ജീവത്യാഗം ഫലം കണ്ടു.

കന്യാകുമാരി മുതല്‍ ക്ഷീര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യവരെ,ജഗന്നാഥ് മുതല്‍ കേദര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ,
ഗോള്‍ക്കൊണ്ട മുതല്‍ അജ്മീര്‍ വരെ രാജ്യം മുഴുവനും ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ
ആധുനിക മാതൃകയായി മാറും. നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ
ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും.

ജനഹൃദയങ്ങള്‍ പ്രകാശഭരിതമാണ്. ഇത് മുഴുവന്‍ രാജ്യത്തിനും വൈകാരിക നിമിഷമാണ്.ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു.
ഗോവര്‍ധനപര്‍വതം ഉയര്‍ത്താന്‍ ശ്രീകൃഷ്ണനെ കുട്ടികള്‍ സഹായിച്ചതുപോലെ, സ്വാതന്ത്ര്യം നേടാന്‍ ഗാന്ധിജിയെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണച്ചതുപോലെ
എല്ലാവരുടേയും പ്രയത്‌നത്താലാണ് രാമക്ഷേത്രനിര്‍മാണത്തിന് ആരംഭംകുറിച്ചിരിക്കുന്നത്. അയോധ്യയില്‍ ഉയരുന്ന വലിയ രാമക്ഷേത്രം ശ്രീരാമന്റെ നാമം
പോലെ സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അനന്തകാലത്തേക്കും മുഴുവന്‍ മനുഷ്യവര്‍ഗത്തേയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താന്‍
വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ പുണ്യ അവസരത്തില്‍ രാജ്യത്തെ കോടാനുകോടി രാമഭക്തര്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍ക്കും താന്‍ കൃതജ്ഞത
അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിലാസ്ഥാപനത്തിന് തന്നെ തിരഞ്ഞെടുത്ത രാമ ജന്മഭൂമി തീര്‍ഥട്രസ്റ്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.