യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കൊല്ലം: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെയും ഡ്രൈവർക്കെതിരെയും അഞ്ചൽ പൊലീസ് കേസെടുത്തു. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.

അഞ്ചൽ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് അമ്മയുടെ മുന്നിൽ വച്ച് മർദ്ദനമേറ്റത്. എം.എൽ.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എൽ.എ. ഇതേ വീട്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. . ആദ്യം എം.എൽ.എയും പിന്നീട് ഡ്രൈവറും മർദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണൻ പറഞ്ഞു.