ഹംസ മറ്റൊരു പേരില്‍ ആശുപത്രിയിലുണ്ട്, ബന്ധുക്കള്‍ക്ക് ഒടുവില്‍ ആശ്വാസം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തേത്തുടര്‍ന്ന് കാണാനില്ലെന്ന് കരുതിയ ഹംസ മറ്റൊരു പേരില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി കണ്ടെത്തി.

മലപ്പുറം കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ സിറാജ് എന്ന പേരിലാണ്
ചികിത്സയിലുള്ളത്. ഇതാണ് കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിക്ക് കാരണമായത്.
നേരത്തെ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടിരുന്നു. മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഹംസയുടെ പേരുണ്ടായിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ തിരഞ്ഞുവെങ്കിലും
കണ്ടെത്താനായില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.