മിയ ജോര്‍ജിന് മാംഗല്യമണി, വിവാഹം സെപ്റ്റംബറില്‍

കോട്ടയം: തെന്നിന്ത്യയിലെ പ്രമുഖ നടി മിയ ജോര്‍ജ്

വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും

വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ

ദിവസം അശ്വിന്റെ വീട്ടില്‍വച്ച് കുറച്ചു ബന്ധുക്കള്‍ മാത്രം

പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു.

സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാര്‍

നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.
പാലാ സ്വദേശിയായ മിയ ടെലിവിഷന്‍

സീരിയലുകളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന

കഥാപാത്രമായിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്

എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി.
റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍,

പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു,

ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള

സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ വിക്രമിന്റെ കോബ്ര എന്ന ചിത്രത്തില്‍

മുഖ്യറോളില്‍ അഭിനയിച്ചുവരികയാണ് മിയ. അജയ്

ജ്ഞാനമുത്തുവാണ് സംവിധായകന്‍.