മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍, കൊറിയ പുറത്ത്, (2-1)

റോസ്‌റ്റോവ് ഓണ്‍ ഡോണ്‍: ലോകകപ്പ് ഗ്രൂപ്പ് എഫ് രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊറിയ പൂജ്യം പോയിന്റുമായി ലോകകപ്പില്‍ നിന്നു പുറത്തായി.
ആദ്യമത്സരത്തില്‍ കൊറിയ സ്വീഡനോട് ഒരു ഗോളിന് തോറ്റു. മെക്‌സിക്കോ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ ആദ്യകളിയില്‍ ഒരു ഗോളിന് തോല്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താം. തോറ്റാല്‍ കൊറിയക്ക് നാട്ടില്‍ മടങ്ങാം.

  • കൊറിയയുടെ ജാങ് ഹ്യുന്‍സോ കിടന്ന് പന്ത് തടഞ്ഞതിനാണ് മെക്‌സിക്കോക്ക് പെനാല്‍റ്റി കിട്ടിയത്.
  • കാര്‍ലോസ് ആണ് ഗോള്‍ നേടിയത്‌.
  • 66 മിനിറ്റില്‍ ഹെര്‍നാണ്ടസ് ആണ് രണ്ടാം ഗോളടിച്ചത്.
  • ഫുള്‍ ടൈമില്‍ കൊറിയ ഒരു ഗോള്‍ മടക്കി
  • കൊറിയക്കുവേണ്ടി ഗോള്‍ മടക്കിയത് എച്ച്.എം.സോന്‍ ആണ്. അതും ഫുള്‍ടൈം കഴിഞ്ഞുളള ഇഞ്ചുറി ടൈമില്‍.