അഞ്ചാമതും ഗോള്‍ഡന്‍ ഷൂ പുരസ്‌കാര ജേതാവായി ഫുഡ്‌ബോള്‍ മിശിഹ, മെസ്സി

ബാഴ്‌സലോണ: ലിവര്‍പൂളിന്റെ മുഹമ്മദ് സലാലയെ പിന്‍തള്ളി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടി. യൂറോപ്യന്‍ ലീഗുകളിലെ ടോപ്പ് സ്‌കോറര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നല്‍കുക. റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങി നേടിയ ഒരു ഗോളാണ് മെസ്സിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

ഇതോടെ ലാലീഗയിലെ മെസ്സിയുടെ ഗോള്‍ നേട്ടം 34 ആയി. രണ്ടാം സ്ഥാനക്കാരനായ സലാലയുടെ സമ്പാദ്യം 32 ഗോളുകളാണ്. ആദ്യമായി 2010ല്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടിയ മെസ്സി തുടര്‍ന്ന് 2012,2013,2017എന്നീ വര്‍ഷങ്ങളിലും പുരസ്‌കാര ജേതാവായി.