മാധ്യമ പ്രവര്‍ത്തകന്‍ എന്‍.രാജേഷ് അന്തരിച്ചു

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവുമായ എന്‍.രാജേഷ് അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ കരള്‍രോഗത്തിന് ചികിത്സയിലായിരുന്നു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനസെക്രട്ടറിയായിരുന്നു രാജേഷ്.

എൻ. രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

‘മാധ്യമം’ ന്യൂസ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ എൻ. രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൻ. രാജേഷിന്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു

‘മാധ്യമം’ ന്യൂസ് എഡിറ്ററും മുൻ കോഴിക്കോട് പ്രസ്ക്ലബ് സെക്രട്ടറിയുമായിരുന്ന എൻ. രാജേഷിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. സ്പോർട്സ് വാർത്തകൾ ആവേശം ചോരാതെ വായനക്കാരിലെത്തിച്ച മികച്ച റിപ്പോർട്ടറായിരുന്നു രാജേഷ്. മാനവികമൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ആദർശപത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. രാജേഷിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.