മാധ്യമങ്ങള്‍ സമ്മര്‍ദ്ധത്തില്‍. ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് യുഎസ്.

വാഷിംഗ്ടണ്‍: വിമർശിക്കുന്ന മാധ്യമങ്ങളെ ഇന്ത്യൻ സർക്കാർ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട്.

ഇന്ത്യൻ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും അവകാശം നൽകുന്നുണ്ട്. എന്നാൽ മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മാനിക്കുന്നുവെങ്കിലും സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ പലപ്പോഴും സമ്മർദത്തിലാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒട്ടുമിക്ക രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വാർഷിക റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കാറുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ മനുഷ്യാവകാശത്തിന്‍റെ സ്ഥിതി വളരെ മെച്ചമാണെന്നും റിപ്പോർട്ടിൽ പറയുന്നു.