കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ രാജ്ടിവി ക്യാമറാമാന്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ആദ്യമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ ആണ് മരിച്ചത്. ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ കൊവിഡില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നത്ന്ന
രാജ്യത്ത് ജോലിക്കിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടിരുന്നു. എന്നാല്‍, എല്ലാവരും സുഖംപ്രാപിച്ചു. വേല്‍മുരുകന് സ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
കേരളത്തില്‍ കാസര്‍കോട്ട് ഒരു ചാനല്‍പ്രവര്‍ത്തകന് കൊവിഡ് പിടിപെട്ടിരുന്നു. അദ്ദേഹം പിന്നീട് സുഖംപ്രാപിച്ചു.