മക്ക-മദീന തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഹറമൈന്‍ ട്രെയിന്‍

 

ജിദ്ദ: ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി എളുപ്പത്തില്‍ മക്ക-മദീന നഗരങ്ങളില്‍ എത്താം. മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഹറമൈന്‍ ട്രെയിനിന്റെ സര്‍വീസ് സെപ്റ്റംബറില്‍ ആരംഭിക്കും. ഓഗസ്റ്റ് മൂന്നാം വാരം ആരംഭിക്കുന്ന ഹജ്ജിലായിരിക്കും ഇതിന്റെ സര്‍വീസ് ആരംഭിക്കുന്നത്.

അഞ്ചും ആറും മണിക്കൂറുകളെടുത്ത് റോഡ് മാര്‍ഗേനെ പൊയ്‌ക്കൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്ക് ട്രെയിന്‍ വഴി രണ്ടു മണിക്കൂര്‍ കൊണ്ട് അവിടെ എത്താം. മണിക്കൂറില്‍ 360 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹറമൈന്‍ ട്രെയിന്‍ മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ ആയിരിക്കും.

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനാണ് നിലവിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍. മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ വിമാനത്താവളം, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റേഷനുകള്‍ ഉള്ളത്.