ഒരുമയ്ക്കായി; മായാവതി ഇന്ന് സോണിയയെയും, രാഹുലിനെയും കാണും

പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി ബി.എസ്.പി അധ്യക്ഷ മായാവതി ഇന്ന് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണും. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേയാണ് നിർണായകമായ ചർച്ച. ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തുന്ന സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ച. എന്നാല്‍ ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയുംഎതിർത്ത മായാവതി സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തുന്നത് ഏറെ ശ്രദ്ധേയമാണ്.