മായാവതി ദില്ലി യാത്ര റദ്ദാക്കി; സോണിയയെയും രാഹുലിനെയും മായാവതി ഇന്ന് കാണില്ല

പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി ബി.എസ്.പി നേതാവ് മായാവതിക്ക് ഇന്ന് ദല്‍ഹിയില്‍ ഒരുകൂടികാഴ്ച്ച പോലുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു. മായാവതി ഇന്ന് ദില്ലിയിലെത്തി പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മായാവതി ലക്‌നൗവില്‍ ആണെന്നും അവര്‍ക്ക് ഇന്ന് ദല്‍ഹിയില്‍ പരിപാടികളോ മറ്റ് മീറ്റിങ്ങുകളോ ഇല്ലെന്ന് മുതിര്‍ന്ന ബി.എ്‌സ്. പി നേതാവ് സതീഷ് ചന്ദ്ര മിശ്ര എ.എന്‍.ഐയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ലക്നൗവിലെത്തി മായാവതിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് ദില്ലിയിലെത്തി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ മായാവതി കാണുമെന്നായിരുന്നു നേരത്തേ പുറത്ത് വന്ന വാർത്തകൾ.