ഏഴ് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍

ദില്ലി: വടക്കന്‍ ദില്ലിയിലെ ബുറാരി മേഖലയിലെ ഒരു വീട്ടില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ട പതിനൊന്ന് പേരില്‍ ഏഴ് സ്ത്രീകളും നാല് പുരുഷന്‍മാരും  ഉണ്ടെന്ന് പോലീസ് അറിയിച്ചു.

ചിലരെ തൂങ്ങിമരിച്ച നിലയിലും ചിലര്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ നിലത്തും മരിച്ചു കിടക്കുന്നതായിട്ടാണ് കണ്ടെത്തിയത്. സംഭവം കൂട്ടആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.