എകെജിയുടെ കൊച്ചുമകൾക്ക് പ്രണയ സാഫല്യം; വരന്‍ മര്‍സാദ് ഹുസൈന്‍

പ്രണയത്തിനൊടുവില്‍ എകെജിയുടെ ചെറുമകള്‍ വിവാഹിതയാകുന്നു. പ്രണയസാഫല്യമാണ് ദിയയുടെ ജീവിതത്തിൽ നടക്കുന്നത്.

കാസര്‍ഗോഡ് എംപിയും ലോക്സഭയിലെ സിപിഎം കക്ഷി നേതാവുമായ പി.കരുണാകരന്‍റെയും എകെജിയുടെ മകള്‍ ലൈലയുടെയും മകളായ ദിയ കരുണാകരനാണ് (20) പ്രണയസാഫല്യം.

നാളുകളായി ദിയയും വയനാട് പനമരത്തെ തണ്ണിയത്ത് പറമ്പില്‍ ടിപി ഉസ്മാന്‍റെ മകന്‍ പി.മര്‍സാദ് ഹുസൈനുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തില്‍ ഒന്നാകാൻ പോകുന്നത്.

മര്‍സാദ് റെയില്‍വെയില്‍ ടിക്കറ്റ് പരിശോധകനായി ജോലി ചെയ്യുകയാണ്. 24 കാരനായ മര്‍സാദ് തിരുവനന്തപുരത്ത് ബിരുദ വിദ്യര്‍ത്ഥിനിയായ ദിയയെ പരിചയപ്പെടുന്നത് ട്രെയിന്‍ യാത്രയിലാണ്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുവരുടെയും വിവാഹം മാര്‍ച്ച് പതിനൊന്നിന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിരുന്നുസല്‍ക്കാരമുണ്ടാകും.