സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടു; സംഭാവനകൾക്കു നന്ദിയെന്നു മാനേജ്മെന്റ്

കൊച്ചി∙ കേരളം ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ മാര്‍ക് സിഫ്നിയോസ് മടങ്ങി പോയി. സീസണിൽ ഉടനീളം ബൽസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്നിയോസായിരുന്നു. നാല് ഗോളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്‌കോറർ സ്ഥാനം ഇയാൻ ഹ്യൂമുമായി പങ്കിടുകയാണ് സിഫ്‌നിയോസ്. ദേശിയ ടീമിൽ സ്ഥാനം ലഭിച്ചേക്കാം എന്ന സൂചനയാണ് സിഫ്‌നിയോസ് ടീം വിടാൻ കാരണം എന്നാണ് പുറത്തു വരുന്ന വാർത്തകൾ. സിഫ്നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.