മ​ര​ട് ഫ്ളാ​റ്റ്; ഒ​ഴി​പ്പി​ക്ക​ൽ ഞാ​യ​റാ​ഴ്ച തുടങ്ങും; ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കും

തി​രു​വ​ന​ന്ത​പു​രം: മ​ര​ട് ഫ്‌​ളാ​റ്റ് വിഷയത്തിൽ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കുമെന്ന് ചീഫ് സെക്രട്ടറി. കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നാണ് ഈ തുക ഈടാക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്‌​ളാ​റ്റു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് ഇ​ട​ക്കാ​ല​ന​ഷ്ട​പ​രി​ഹാ​ര​മാ​യി നാ​ലാ​ഴ്ച​യ്ക്ക​കം 25 ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഫ്‌​ളാ​റ്റു​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​രി​ന് ഈ​ടാ​ക്കാ​മെ​ന്നും ജ​സ്റ്റീസ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉത്തരവിട്ടിരുന്നു.