വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ടീം

Man reading a newspaper with fake news and lies

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവര്‍ത്തിക്കുക.

മാസ്‌ക് ധരിക്കാത്ത 5068 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചു.