കേരളം മുന്നോട്ട് പോകട്ടെ; വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിലിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പിന്തുണ അറിയിച്ചു കൊണ്ടുള്ള വിഡിയോയുമായി മഞ്ജുവെത്തിയത്. ”നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പമെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ജനുവരി ഒന്നിനു വൈകിട്ട് നാലുമണിക്കാണ് ആരംഭിക്കുക. വനിതാ മതിലിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും വനിതകളെ അണിനിരത്തുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന പ്രചരണവുമായി യുഡിഎഫും രംഗത്തുണ്ട്.