വിഷുക്കൈനീട്ടമായി മോഹന്‍ലാല്‍ എത്തും

ഇന്ദ്രജിത്തും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മോഹന്‍ ലാല്‍ എന്ന ചിത്രം വിഷുവിനെത്തും. ഇന്ദ്രജിത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിയിച്ചത്. താര ഇതിഹാസം മോഹന്‍ലാല്‍ ‘ഗുഡ് ഈവെനിംഗ് മിസിസ് പ്രഭാ നരേന്ദ്രന്‍ ‘വിളിയോടെ ലോകസിനിമയിലേക്ക് ചുവട് വച്ച അതേ സമയം ജനിച്ച മീനുക്കുട്ടിയുടെ താരാരാധനയുടെയും, മീനുക്കുട്ടിയെ ജീവനു തുല്യം സ്നേഹിച്ച സേതുമാധവന്റെയും സംഭവബഹുലമായ ജീവിത കഥയാണ് ‘മോഹന്‍ലാല്‍’.
മീനുക്കുട്ടിയായി മഞ്ജു എത്തുമ്പോള്‍ സേതുമാധവനാകുന്നത് ഇന്ദ്രജിത്താണ്. ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജിദ് യഹ്യയാണ്. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ദിഖ്, സലിം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, കെ.പി.എ.സി ലളിത, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ട്രെയിലര്‍ കാണാം