റിസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങി മടുത്തയാള്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി : റിസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരന്‍ വില്ലേജ് ഓഫീസിന് തീയിട്ടു. ഇന്ന് രാവിലെ 9.45ന് ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. കാഞ്ഞിരമറ്റം പാലകുന്നുമല ചക്കാലയ്ക്കല്‍ രവി എന്നയാളാണ് ഓഫീസിനുള്ളില്‍ കയറി തീയിട്ടത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുമായി മാസങ്ങളായി നിലനിന്നിരുന്ന തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന വിവരം.

രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ ഓഫീസിനു മുന്നില്‍ കാത്തുനിന്നയാള്‍ ഓഫീസിനുള്ളില്‍ പ്രവേശിച്ച് മേശപ്പുറത്ത് വച്ചിരുന്ന ഫയലുകളിലേക്ക് പെട്രോളൊഴിക്കുകയായിരുന്നു. സംഭവം കണ്ട ജീവനക്കാര്‍ ഉടന്‍ തീയണച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തഹസില്‍ദാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.