ക്യാന്‍സര്‍ ദിനത്തില്‍ വെറൈറ്റിയായി മംമ്തയുടെ ചാലഞ്ച്; സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ന് ലോക ക്യാന്‍സര്‍ ദിനത്തില്‍ വൈറലാകുന്നത് തെന്നിന്ത്യന്‍ താരം മംമ്ത മോഹന്‍ദാസിന്റെ പത്ത് വര്‍ഷത്തെ ചാലഞ്ചാണ്. എനിക്ക് ക്യാന്‍സര്‍ കിട്ടി, പക്ഷേ ക്യാന്‍സറിന് എന്നെ കിട്ടിയില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു മംമ്ത തന്റെ ഫോട്ടോ പങ്കുവെച്ചത്.

ചികിത്സയിലായിരുന്ന സമയത്ത് ധൈര്യം പകര്‍ന്ന അമ്മയെയും അച്ഛനെയും ഓര്‍ക്കാനും മംമ്ത മറന്നില്ല. മംമ്തയുടെ ധൈര്യത്തിന് സോഷ്യല്‍മീഡിയ സല്യൂട്ട് അടിക്കുകയാണ്.