ഞങ്ങളുടെയൊക്കെ പേര് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു; രണ്ട് മണിക്കൂര്‍ ഒറ്റനില്‍പ്പില്‍ അവതാരകനായി തിളങ്ങി മമ്മൂട്ടി

കൊച്ചി: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മധുരരാജയില്‍ പ്രവര്‍ത്തിച്ച ക്രൂ അംഗങ്ങള്‍ അമ്പരപ്പിലാണ്. എല്ലാവരുടെയും പേരും ചെയ്യുന്ന ജോലിയും മമ്മൂട്ടിക്ക് അറിയാമായിരുന്നെന്ന് അവര്‍ അറിഞ്ഞത് ഇന്നലെയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവതാരകനായി എത്തി മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി.

നടനും അവതാകരനുമായ പ്രശാന്ത് ആണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ചടങ്ങില്‍ അവതാരകനായി മാറിയെന്ന് മാത്രമല്ല രണ്ട് മണിക്കൂറോളം നിന്ന നില്‍പ്പില്‍ നിന്ന് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ച് വിശേഷം പങ്കുവച്ച് ആ രാത്രി അദ്ദേഹം അവിസ്മരണീയമാക്കിയെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

മോനെ പ്രശാന്തേ..’ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..ആഘോഷിക്കാന്‍ നിന്ന എന്നെ പണിയെടുപ്പിക്കാന്‍ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി..നൂറോളം ദിവസം ഷൂട്ട് ചെയ്ത ‘മധുരരാജയുടെ’ ഓഡിയോ ലോഞ്ച് & packup പാര്‍ട്ടി anchor ചെയ്യാന്‍ ഉള്ള വിളി ആണ്.. പെട്ടൂ..ഞങ്ങള്‍ മൂവരും planningലേക്ക് കടന്നു..

‘നീ അവിടെ ഇരിക്ക്, ഇന്ന് ഞാന്‍ അവതാരകനാകാം’ ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങള്‍ തല ഉയര്‍ത്തി..എന്റെ കയ്യില്‍ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി..

ക്ഷീണം വകവെയ്ക്കാതെ, കാണികളുടെ എനര്‍ജി ആവാഹിച്ച് അദ്ദേഹം തുടങ്ങി.. 2 മണിക്കൂറോളം ഒറ്റനില്പില്‍ നിന്ന്, എല്ലാ crew members നേയും പേരെടുത്തു വിളിച്ചു, വിശേഷം പങ്ക് വച്ച്, സെല്‍ഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി.. തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു.. മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാന്‍ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..
THE KING IS BACK…