മാൾ ഓഫ് ട്രാവൻകൂറിലെ പാർക്കിംഗ് ഫീസ് എന്ന പേരിൽ പകൽ കൊള്ള

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആദ്യത്തെ മാളായ മാൾ ഓഫ് ട്രാവൻകൂറിലെ പാർക്കിംഗ് ഫീസ് എന്ന പേരിൽ നടക്കുന്നത് പകൽ കൊള്ള. മണിക്കൂറിന് മിനിമം ചാർജ് ആയി ഈടാക്കുന്നത് ഇരുപത് രൂപയാണ് ആദ്യത്തെ ഒരു മണിക്കൂർ കഴിയുമ്പോൾ ഓരോ മണിക്കൂറിലും പത്ത് രൂപ അധികം നൽകണം. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പാർക്കിംഗ് മൊത്തത്തിൽ പുറത്ത് കരാർ കമ്പനിക്ക് കൊടുത്തിരിക്കുകയാണെന്നാണ് മാളിന്റെ അധികാരികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

തിരുവനന്തപുരത്ത് ആദ്യത്തെ മാൾ എന്നതിനെ മുതലെടുത്താണ് ഇൗ പിടിച്ച് പറി പൊടി പൊടിക്കുന്നത്. കാർണിവൽ സിനിമാസ് എന്ന മുൾട്ടിപ്ലക് തീയേറ്റർ മാളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഫിലിം കണ്ടിറങ്ങാൻ ഏകദേശം മൂന്നു മണിക്കൂർ കുറഞ്ഞത് വേണം. ആ സമയം ആകുമ്പോഴേക്കും നല്ലൊരു തുക പാർകിങ്ങിലേക് നൽകേണ്ടി വരും. കൊച്ചിയിലെയും മറ്റും മാളുകളിൽ പോലും ഈ ദുരവസ്ഥ ഇല്ല. മറ്റൊരിടത്തും ഇല്ലാത്ത തരത്തിൽ ജനദ്രോഹ പരമായ പിടിച്ച് പറിയാണ് മാൾ ഓഫ് ട്രാവൻകൂറിൽ നടക്കുന്നത്. ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഇതിനിടയിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്.