മൂന്നാറില്‍ സുരക്ഷാ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് മലയാളി വനിത

മൂന്നാര്‍: എന്‍ഡിആര്‍എഫ് മേധാവിയും മലയാളിയുമായ രേഖാ നമ്പ്യാരാണ് മൂന്നാറിലെ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുത്തത്. മലപ്പുറത്തെ കവളപ്പാറയേക്കാള്‍ വ്യത്യസ്ത സാഹചര്യമാണ് പെട്ടിമുടിയിലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കവളപ്പാറയിലെപ്പോലെ വിശാലമായ മേഖലയിലല്ല, ദുരന്തം നടന്നത്. ചെറിയ പ്രദേശത്തായതിനാല്‍ മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാന്‍ സാധിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ് രേഖാ നമ്പ്യാര്‍ക്കുള്ളത്.
നാല് ലൈനുകളിലാണ് വീടുകളുണ്ടായിരുന്നത്. ഒരു ലൈന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി മൂന്ന് ലൈനുകളിലെ പരിശോധന നടക്കുന്നു. അടുത്ത് പുഴയുള്ളതിനാല്‍ മൃതദേഹങ്ങള്‍ അവിടെ പുതഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. പുഴയുടെ തീരത്തും പരിശോധന നടത്തുന്നു.