മലയാളത്തിലെ യുവനടന്‍ ഗോവയില്‍ മരിച്ച നിലയില്‍

തൃശൂര്‍: മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. പ്രമുഖ നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ്. മോഹന്‍ലാല്‍ നായകന്‍ ആയ ചിത്രം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു.

സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.