മുംബൈ പോലീസിലേക്ക് മഹീന്ദ്ര കുടുംബത്തിലെ പുതിയ അതിഥി എത്തുന്നു

ഒരു ശതാബ്ദത്തിലേറെയായി മുംബൈ പോലീസിന്റെ ഭാഗമായ മഹീന്ദ്രയില്‍ നിന്നും പുതിയ അതിഥി പോലീസ് സേനയിലേക്കെത്തുന്നു. മഹേന്ദ്രയുടെ തന്നെ ബൊലേറോയുടെ സ്ഥാനത്തേക്കാണ് TUV 300 ചേര്‍ക്കപ്പെടുന്നത്. മുംബൈ പോലീസിന്റെ ലോഗോയും സ്റ്റിക്കറും ഒട്ടിച്ച വാഹനങ്ങള്‍ അധികം വൈകാതെ തന്നെ സേനക്കൊപ്പമെത്തും.

മുംബൈ പോലീസ് പെട്രോളിങ്ങിന് TUV 300 മോഡലിന്റെ T4+ വേരിയന്റാണ് ഉപയോഗിക്കുക. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. 84 ബി.എച്ച്.പി പവറും 230 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ വാഹത്തിന് കരുത്തേകും. സിറ്റിയില്‍ 14 കിലോമീറ്ററും ഹൈവേകളില്‍ 16 കിലോമീറ്ററും ആണ് വാഹനത്തിന്റെ ഇന്ധന ക്ഷമത. 19 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വാഹനത്തിന് സാധിക്കും. എല്ലാം കൊണ്ടും ബൊലേറോയേക്കാള്‍ മികച്ചതാണ് TUV 300.