മഹാരാഷ്ട്ര-5134 രോഗികള്‍, ഡല്‍ഹി 2008, തമിഴ്‌നാട്ടില്‍ 3616

മുംബൈ: മഹാരാഷ്ട്രയില്‍ 5,134 പേര്‍ക്ക് കൂടി
കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 224
പേരാണ് മരിച്ചത്. ഇതോടെ രോഗം ിരീകരിച്ചവരുടെ
എണ്ണം 2,17,121 ആയി. 9,250 പേരാണ്
ഇതുവരെ മരിച്ചത്.3296 പേര്‍ക്ക് ഇന്ന് രോഗം
ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം
1,18,558 ആയി. 785 കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തതോടെ മുംബൈ നഗരത്തില്‍ മാത്രം 86,509
ആയി. ഇന്ന് 54 പേര്‍ മുംബൈ നഗരത്തിലാണ്
മരിച്ചത്. ഇതോടെ മുംബൈയിലെ മാത്രം മരണം 5000
കടന്നു.

തമിഴ്‌നാട്ടില്‍ ഇന്ന് 3616 പേര്‍ക്കാണ്
രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം
1,18,594 ആയി ഉയര്‍ന്നു. 65 പേരാണ് ഇന്ന്
മാത്രം രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ
1636 ആയി. 45839 പേരാണ് നിലവില്‍
ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ
എണ്ണം 1,02,831 ആയി. ഇന്ന് മാത്രം 2008
പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2129 ഇന്ന്
രോഗമുക്തരായപ്പോള്‍ 50 മരണവും സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്തു. 74,217 പേര്‍ ഇതുവരെ
രോഗമുക്തി നേടി. 3165 പേര്‍ രോഗബാധയെ തുടര്‍ന്ന്
മരിച്ചു.