മഹാരാഷ്ട്രയില്‍ രോഗികള്‍ 4.31 ലക്ഷം, ആന്ധ്ര-1.5 ലക്ഷം, കര്‍ണാടക-1.3 ലക്ഷം, തമിഴ്‌നാട്-2.51 ലക്ഷം

 

മുംബൈ: മഹാരാഷ്ട്രയില്‍ 9,601
പേര്‍ക്കുകൂടി കോവിഡ്. ആകെ കോവിഡ്
ബാധിതരുടെ എണ്ണം 4,31,719 ആയി.
ശനിയാഴ്ച 322 മരണം റിപ്പോര്‍ട്ട്
ചെയ്തതോടെ ആകെ മരണസംഖ്യ
15,316 ആയി.< പുതിയ രോഗികളില്‍
1,059 പേരും മുംബൈയിലാണ്.
തമിഴ്‌നാട്ടില്‍ 24
മണിക്കൂറിനിടെ സ്ഥിരീകരിച്ചത്
ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍.
മൊത്തം കോവിഡ് കേസുകളുടെ എണ്ണം
2,51,738ആയി.

ആന്ധ്രയിലും കോവിഡ് രോഗികളുടെ
എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24
മണിക്കൂറിനുള്ളില്‍ 9,276 പേര്‍ക്ക്
രോഗം സ്ഥിരീകരിച്ചു. ആകെ
രോഗബാധിതര്‍ 1,51,641 കടന്നു.
1,407 പേര്‍ മരിച്ചു.
കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ
എണ്ണം 1.30 ലക്ഷം. ശനിയാഴ്ച 5,172
പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 98
പേര്‍ കൂടി മരിച്ചതോടെ ആകെ മരണം
2,412 ആയി ഉയര്‍ന്നു. 7