തെന്നിന്ത്യന്‍ താരം മാധവന്‍ ആശുപത്രിയില്‍; വേഗം തിരിച്ചുവരുമെന്ന് താരം

ന്യൂഡല്‍ഹി: നടന്‍ മാധവന്‍ ആശുപത്രിയില്‍. വലത്തേ തോളിന്‍റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യം നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വലതു തോളിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും വേഗം തന്നെ തിരിച്ചു വരുമെന്നും ആശുപത്രി കിടക്കയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്‍റെ വലത്തേ തോളിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.