പ്രളയ ദുരിതത്തിനിടെ സ്ത്രീത്വത്തെ അപമാനിച്ചു പോസ്റ്റിട്ട ജീവനക്കാരനെ ലുലു ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

കേരളത്തിന് അപമാനകരമായ ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഒമാനില്‍ ലുലു ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്ന രാഹുല്‍ സി പി പുത്തലത്തു എന്നയാളെ ലുലു മാനേജ്‌മെന്റ് അടിയന്തിരമായി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു . പ്രളയത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു കൊണ്ട് പോസ്റ്റിട്ട് ശ്രദ്ധ നേടാനാണ് രാഹുല്‍ ശ്രമിച്ചത് . മദ്യ ലഹരിയിലാണ് ഇയാള്‍ പോസ്റ്റിട്ടതെന്നു പറഞ്ഞു പിന്നീട് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ വിലാപത്തോടെ ക്ഷമാപണവും നടത്തിയെങ്കിലും  സാമൂഹിക ഉത്തരവാദിത്വം കണക്കിലെടുത്ത് ജോലിയില്‍ നിന്ന് ഇയാളെ പുറത്താക്കി . രാഹുലിനെ ജോലിയില്‍ നിന്ന് പുറത്താക്കിയ കാര്യം ലുലു മാനേജ്‌മെന്റ് സ്ഥിരീകരിച്ചു .

രാഹുലിന്റെ ക്ഷമാപണം ഫേസ്ബുക്കില്‍ വൈറല്‍ ആയതോടെ പോസ്റ്റ് പിന്‍വലിച്ചു . കമന്റ് ബോക്‌സ് നിറയെ ആളുകള്‍ രാഹുലിന് മാപ്പു കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ ഇടുകയായിരുന്നു. ഇങ്ങനെയുള്ളവരെ ജോലിക്ക് വയ്ക്കുന്നത് ലുലുവിനു നല്ലതല്ലെന്നും ആളുകള്‍ കൂട്ടത്തോടെ പറഞ്ഞു.