താമര നമ്മുടെ ദേശീയ പുഷ്പ്പം അല്ല; കേന്ദ്ര മന്ത്രി

താമരയാണ് രാജ്യത്തിന്റെ ദേശീയ പുഷ്പം എന്നായിരുന്നു നമ്മൾ കരുതിയതെങ്കിൽ തെറ്റി. നമുക്ക് അങ്ങനൊരു ദേശിയ പുഷ്പ്പം ഇല്ലെന്നാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് പറയുന്നത്. താമരയെന്നല്ല രാജ്യത്ത് ഇത് വരെ ഒരു പൂവിനെയും ദേശീയ പുഷ്പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മന്ത്രാലയം മറുപടി നൽകിയിരിക്കുകയാണ്. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി വിവരാവകാശ നിയമപ്രകാരം ആക്ടിവിസ്റ്റ് ആയ ഐശ്യര്യ പരാശാണ് മന്ത്രാലയത്തോട് ഇക്കാര്യം അന്വേഷിച്ചത്.

ഈ കാര്യം രാജ്യസഭയിലാണ് വകുപ്പ് മന്ത്രിയായ നിത്യാനന്ദ റായ് വ്യക്തമാക്കിയത്.
ഇത്തരത്തിൽ മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011ലാണെന്നും മന്ത്രി പറഞ്ഞു.