ലോക കേരള സഭ; പ്രതിനിധി പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു

നാളെ ആരംഭിക്കുന്ന ലോക കേരളസഭയുടെ പ്രതിനിധികളുടെ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടു. മന്ത്രിമാരും ലോക്‌സഭാ രാജ്യസഭാ അംഗങ്ങളുള്‍പ്പടെ 174 ജനപ്രതിനിധികളും. പിന്നീട് ഇന്ത്യക്ക് പുറത്തു നിന്നുള്ള 99 അംഗങ്ങളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 42 അംഗങ്ങളുമാണ് പങ്കെടുക്കുന്നവര്‍. ഇതുകൂടാതെ പ്രമുഖ വ്യവസായികളായിട്ടുള്ള 30 പേരും. തിരിച്ചെത്തിയ പ്രവാസികളില്‍ 6 പേരും ഉള്‍പ്പെടുന്നു.

331 പേരുടെ ലിസ്റ്റ് ഉള്‍പ്പെടുന്ന വിശധമായ പട്ടികയാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക സ്‌ക്രിനീങ് കമ്മിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാസി കേരളീയ കാര്യവകുപ്പും സര്‍ക്കാരും കൈകോര്‍ക്കുന്ന പരിപാടി വഴി സംസ്ഥാന വികസനത്തിന്റെ ബൃഹത്പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പിക്കാനും ലക്ഷ്യമിടുന്നു. സാംസ്‌കാരിക-സാമ്പത്തിക സമുന്യയം എന്നിവയാണ് ലോകകേരളീയ സഭ വഴി ലക്ഷ്യമിടുന്നത്.

നിയമസഭയില്‍ നാളെ ചേരുന്ന ലോകകേരള സഭയ്ക്കായി കനത്ത സുരക്ഷാ സംവിധാനവും പോലീസ് ഒരുക്കിയിട്ടുണ്ട്. മീഡിയാകള്‍ക്കുള്‍പ്പടെ കര്‍ശന പരിശോധന നടത്തിയാകും പരിപാടി തുടങ്ങുക.

2018-LKS-Delegate-List