ലെവാന്റെയോട് തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സലോണ

വലന്‍സിയ: തോല്‍വിയറിയാതെ റെക്കോഡിടാമെന്ന ബാഴ്‌സലോണയുടെ മോഹം അസ്തമിച്ചു. സ്പാനിഷ് ലീഗില്‍ ഒരു മത്സരംകൂടി ശേഷിക്കെ ബാഴ്‌സലോണ 5-4ന് ലെവാന്റെയോട് തോറ്റു. 37-ാം മത്സരത്തിലാണ് തോല്‍വി. ബാഴ്‌സലോണയ്ക്ക് വേണ്ടി മെസി ഇറങ്ങിയില്ല.

പോയിന്റ്പട്ടികയില്‍ 15-ാമതുള്ള ലെവാന്റെയോടുള്ള ബാഴ്‌സയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കുവേണ്ടി ബാഴ്‌സ പൊരിഞ്ഞുക്കളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇമ്മാനുവേല്‍ ബോട്ടെങ് ലെവാന്റെയ്ക്ക് ഹാട്രിക് നേടി. ഫിലിപ് കുടീന്യോ ബാഴ്‌സയ്ക്കുവേണ്ടി മൂന്ന് ഗോളടിച്ചു. 1930 ല്‍ റയലാണ് ഒരു സീസണ്‍ തോല്‍വിയില്ലാതെ പൂര്‍ത്തിയാക്കിയത്. അന്ന് ആകെ 18 മത്സരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.