സിനിമയ്‌ക്കൊരിടവേള; നേപ്പാളില്‍ തേന്‍ വേട്ടയ്ക്കിറങ്ങി ലെന

മലയാളികളുടെ പ്രിയ താരമാണ് ലെന. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ലെന അഭിനയത്തിന്‍ നിന്നും താത്കാലിക ഇടവേളയെടുത്ത് ഒരു മാസമായി നേപ്പാള്‍ യാത്രയിലാണ്.

അവിടുത്തെ പ്രധാന നഗരങ്ങളും സ്ഥലങ്ങളുമെല്ലാം സന്ദര്‍ശിച്ച ലെന അവിടെയുള്ള നിവാസികള്‍ക്കൊപ്പം തേന്‍ വേട്ടക്കിറങ്ങി ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വലിയ പാറയിടുക്കുകളില്‍ നിന്നും തേന്‍ ശേഖരിക്കുന്ന കൂട്ടര്‍ക്കൊപ്പം യാത്ര തിരിച്ച താരം അവിടുത്തെ വിശേഷങ്ങളും ഫോട്ടോകളും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഇതോടെ താരത്തിന് അഭിനയിക്കാന്‍ മാത്രമല്ല സാഹസിക പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനും സാധിക്കുമെന്ന് ആരാധകര്‍ക്ക് ബോധ്യമായി.