എം.കെ. രാഘവനെതിരേ വീണ്ടും പരാതി; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന് എല്‍.ഡി.എഫ്.

കോ​ഴി​ക്കോ​ട്: സി​റ്റിം​ഗ് എം​പി​യും കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി എം.​കെ. രാ​ഘ​വ​നെ​തി​രേ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പു​തി​യ പ​രാ​തി ന​ൽ​കി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പരാതി. രാ​ഘ​വ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​യ്യ​ന്നൂ​രി​ലെ അ​ഗ്രോ ഇ​ന്‍​കോ സൊ​സൈ​റ്റി​യു​ടെ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച​താ​യാ​ണ് ആ​രോ​പ​ണം.

രാ​ഘ​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​താ​വ് മു​ഹ​മ്മ​ദ് റി​യാ​സാ​ണ് വ​ര​ണാ​ധി​കാ​രി​ക്കു പ​രാ​തി ന​ൽ​കി​യ​ത്. രാ​ഘ​വ​നെ​തി​രാ​യ ഒ​ളി​കാ​മ​റ വി​വാ​ദ ആ​രോ​പ​ണ​ത്തി​ലും എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ രാ​ഘ​വ​ൻ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു.