ഇരുപത് സീറ്റിലും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി, പ്രഖ്യാപനം നാളെ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 20 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് ഇ​ട​തു​മു​ന്ന​ണി യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 16 സീ​റ്റു​ക​ളി​ല്‍ സി​പി​എ​മ്മും നാ​ല് സീ​റ്റു​ക​ളി​ല്‍ സി​പി​ഐ​യും മ​ത്സ​രി​ക്കും. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പി​ന്നീ​ട് ന​ട​ത്തു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച നി​ല​വി​ലെ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​ക​ണ്ഠ​മാ​യാ​ണ് എ​ടു​ത്ത​തെ​ന്നും മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് വി​ജ​യ​സാ​ധ്യ​ത​യേ​റി​യെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. കാ​ന​ത്തി​ന്‍റെ​യും കോ​ടി​യേ​രി​യു​ടെ​യും ജാ​ഥ​ക​ളി​ല്‍ വ​ന്‍​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​തെ​ന്നും ഇ​ത് ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്നേ​റ്റ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി വോ​ട്ട് മ​റി​ക്ക​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു പറഞ്ഞ വിജയരാഘവൻ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ലോ​ക്സ​ഭാ ക​ൺ​വെ​ഷ​നു​ക​ൾ മാ​ർ​ച്ച് 10ന് ​ആ​രം​ഭി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:

 • തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
 • ആറ്റിങ്ങൽ – എ സമ്പത്ത്
 • കൊല്ലം-  കെഎൻ ബാലഗോപാൽ
 • പത്തനംതിട്ട – വീണ ജോര്‍ജ്ജ്
 • മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
 • ആലപ്പുഴ – എഎം ആരിഫ്
 • ഇടുക്കി – ജോയിസ് ജോര്‍ജ്ജ്
 • കോട്ടയം – വിഎൻ വാസവൻ
 • എറണാകുളം – പി രാജീവ്
 • ചാലക്കുടി – ഇന്നസെന്റ്
 • തൃശൂർ  – രാജാജി മാത്യു തോമസ് (സിപിഐ)
 • ആലത്തൂര്‍ – പി കെ ബിജു
 • പാലക്കാട് –  എംബി രാജേഷ്
 • പൊന്നാനി – പിവി അൻവര്‍
 • മലപ്പുറം –  വി പി സാനു
 • കോഴിക്കോട് – എ പ്രദീപ് കുമാര്‍
 • വടകര –  പി ജയരാജൻ
 • വയനാട് –   പിപി സുനീർ (സിപിഐ)
 • കണ്ണൂര്‍ – പികെ ശ്രീമതി
 • കാസര്‍കോട് –  കെപി സതീഷ് ചന്ദ്രൻ