കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനെ വധിച്ചതായി റിപ്പോർട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരനായ ആസിഫിനെ വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ സോപോറിൽ രാവിലെ നടന്ന ഏറ്റുമുട്ടലിൽ ആസിഫിനെ വധിച്ചെന്നാണ് റിപ്പോർട്ട്. സോപോറിൽ കഴിഞ്ഞ ദിവസം പഴക്കച്ചവടക്കാരന്‍റെ കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചതിന് പിന്നിൽ ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. പ്രവാസി തൊഴിലാളിയായ ഷാഫി അലാം എന്നയാളെ വെടിവച്ച സംഭവത്തിന് പിന്നിലും ഇയ്യാളാണ്.