വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് പദ്ധതി, കെ.എസ്.എഫ്.ഇ വഴി തവണകളായി

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനപ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുട്ടികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.
കെഎസ്എഫ്ഇ ‘വിദ്യാശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും. കുടുംബശ്രീയു
മായി ചേര്‍ന്നാണ് ഇത് പ്രവാര്‍ത്തികമാക്കുക. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നുമാസം തവണകള്‍ അടയ്ക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്പ്‌ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പ
യായി നല്‍കും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സര്‍ക്കാരും വഹിക്കും.
ഈ പദ്ധതി വഴി ലാപ്പ്‌ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാനും ശ്രമിക്കും.

യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി

2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതികളും നേരിടുന്നതില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജന സമൂഹം അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇവരുടെ ത്യാഗമനോഭാവവും മനുഷ്യസ്‌നേഹവും വിവിധ രംഗങ്ങളിലുള്ള വൈദഗ്ധ്യവും ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് 3,43,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇതിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതിനകം തന്നെ 3,47,000 പേര്‍ വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ വലിയ പങ്ക് 18നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
യുവസമൂഹത്തിന് ദിശാബോധം നല്‍കാനും അവരെ ഭാവി നേതാക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെ
പ്പറ്റിയും അറിവ് നല്‍കുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിക്ക് ഉണ്ട്.
ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിശദമായ നിര്‍ദേങ്ങള്‍ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടര്‍ അമിത് മീണയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കുന്നതാണ്.

ബസ് ചാര്‍ജ് വര്‍ധനവ്

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ (കോവിഡ് കാലത്തേക്കുള്ള സ്‌പെഷ്യല്‍ നിരക്ക്) നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

മിനിമം ചാര്‍ജില്‍ മാറ്റമില്ല. നിലവിലുള്ള മിനിമം ചാര്‍ജ് 8 രൂപ എന്നത് തുടരും. എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്റര്‍ എന്നത് 2.5 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് നിലവിലുള്ളതു തന്നെ തുടരും. ഇതിന്റെ വിശദാംശങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടല്ലൊ.

പാഠപുസ്തക വിതരണം

2020-21 അധ്യയന വര്‍ഷത്തിലെ പാഠപുസ്തകവിതരണം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നീണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി.
പത്തനംതിട്ടയില്‍ 48 ശതമാനം, കോഴിക്കോട് 38 ശതമാനം, കോട്ടയം 27.69 ശതമാനം, കണ്ണൂര്‍ 23.50 ശതമാനം എന്ന തോതിലാണ് വിതരണം നടന്നിട്ടുള്ളത്. കാസര്‍കോട് 18.62 ശതമാനവും കൊല്ലത്ത് 11.74 ശതമാനവും വിതരണം നടന്നിട്ടുണ്ട്. സംസ്ഥാനത്താകെ 54.94 ശതമാനമാണ് വിതരണം നടന്നിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ സമ്പൂര്‍ണ്ണമായി 15 ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശി
ച്ചിട്ടുണ്ട്.

ദുരിതാശ്വാസം

സിപിഐ മുന്‍ എംഎല്‍എമാരും എംപിമാരും വിവിധ സംഘടന
ങ്ങളും ചേര്‍ന്ന് 24,25,976 രൂപ

കൊച്ചിന്‍ പോര്‍ട്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 4,54,592 രൂപ

ഹംദ മുഹമ്മദ് നവാസ്, ദി മോഡല്‍ സ്‌കൂള്‍ അബുദാബി 3 ലക്ഷം രൂപ

കോഴിക്കോട് ജില്ലയിലെ റിട്ടയര്‍ഡ് റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഓര്‍മ്മ 1 ലക്ഷം രൂപ

ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് ഫ്രെണ്ട് 50,001 രൂപ

കേരള മഹിള സംഘം, തലയോലപ്പറമ്പ് 41,452 രൂപ.

കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ചേളാരി യൂണിറ്റ് തേഞ്ഞിപ്പാലം 61,000 രൂപ.