പുഴയിൽ കണ്ടെത്തിയ ശരീരഭാഗം ആരുടേത്:ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്

ഇടുക്കി: അ​ടി​മാ​ലിയ്ക്ക് സ​മീ​പം മു​തി​ര​പ്പു​ഴ​യാ​റ്റി​ല്‍ നി​ന്നും മ​നു​ഷ്യ​ന്‍റെ ശ​രീ​രഭാ​ഗം ക​ണ്ടെ​ടു​ത്ത സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് കു​ഞ്ചി​ത്ത​ണ്ണി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പുഴയിൽ ശരീരഭാഗം കണ്ടെത്തിയതിന്‍റെ സമീപത്ത് പോലീസ് വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ അവശിഷ്ടം കാണാൻ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.