കുമ്മനം കേരളത്തിലേക്ക്; രാഷ്ട്രപതി രാജി സ്വീകരിച്ചു

ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് മടങ്ങിവരുന്നു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മക്‌സരിക്കാനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി.

തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്ത നിലപാട്. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.

മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.