വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. ജില്ലാ നേതൃത്വം കുമ്മനത്തിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നപ്പോഴും കുമ്മനം നിലപാട് മാറ്റിയിരുന്നില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനാല്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ ദേശീയനേതൃത്വവും നേരത്തെ മടികാണിച്ചിരുന്നു.

15000 വോട്ടുകള്‍ക്ക് ഇതിനുമുമ്പ് ഒ.രാജഗോപാല്‍ പരാജയപ്പെട്ടിടത്ത് ഇത്ര വലിയ വോട്ടിന് പരാജയപ്പെട്ടതാണ് കുമ്മനത്തോട് ആര്‍.എസ്.എസ് നേതൃത്വം മുഖം തിരിക്കാന്‍ കാരണമായത്.