കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിക്കുക.

സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിനുള്ള ജീവനക്കാരുടെ തീരുമാനം.