ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ൾക്കും യാത്ര ചെയ്യാം; യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ൾക്കും യാത്ര ചെയ്യാം. യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി. ഇ​ത്ത​രം ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​​മാണ്‌. ഇത്തരം വി​വേ​ച​നം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു..സെ​ന്‍റ​ർ ഫോ​ർ ക​ണ്‍​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ളെ ക​യ​റ്റ​രു​തെ​ന്നും ഇ​ത്ത​രം സ​ർ​വീ​സു​ക​ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെട്ടാണ് സെ​ന്‍റ​ർ ഫോ​ർ ക​ണ്‍​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോടതിയെ സമീപിച്ചത്‌
ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളി​ൽ ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ളി​ല്ലാ​തെ ഭ​ക്ത​ർ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി ഡെ​പ്യൂ​ട്ടി ലോ ​ഓ​ഫീ​സ​ർ പി.​എ​ൻ. ഹേ​ന സ​മ​ർ​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.