പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും

തിരുവനന്തപുരം: ഈ മാസം 24ന് സംസ്ഥാനത്ത് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടത് യൂണിയനുകളും പങ്കെടുക്കും. സിഐടിയു എഐടിയുസി സംഘടനകള്‍ നോട്ടീസ് നല്‍കി.

പെട്രോള്‍,‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുളള സംഘടനകളാണ് ആഹ്വാനം ചെയ്തത്.

അതേസമയം ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഈ മാസം 30 മുതൽ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. നിരക്ക് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. കൂടാതെ ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഫെബ്രവരി ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരുന്നു.

ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സിന്‍റെ ആവശ്യം.