ഇനി ടിക്കറ്റിനൊപ്പം ദാഹജലം: മാതൃകയായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

ഇടുക്കി: കുമൡകൊന്നക്കാട് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സിലെ യാത്രകാര്‍ക്ക് ഇനിസുഖമായി യാത്രചെയ്യാം. യാത്രക്കാര്‍ക്ക് ദാഹജലം വിതരണം ചെയ്യുക എന്ന പുതിയ ആശയമാണ് ബസ് ഡ്രൈവര്‍ അഭിലാഷ് മാത്യുവും കണ്ടക്ടര്‍ നജിമുദീനും മുന്നോട്ടുവച്ചിരിക്കുന്നത്. കടുത്തവേനലില്‍ കുടിവെള്ളമില്ലാതെ വലയുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ദാഹജലം നല്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യയമിടുന്നത്. ടിക്കറ്റിനൊപ്പം ഒരു കുപ്പിവെള്ളം സൗജന്യമായി നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി മാതൃകയാകുന്നത്.

ഇതിനുമുമ്പും കുമളി-കൊന്നക്കാട് സര്‍വീസ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സംഗീതം ആസ്വദിച്ച് യാത്രചെയ്യാനും, യാത്രക്കാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടുന്ന വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെയുമാണ് വാര്‍ത്തകളില്‍ ഇടനേടാന്‍ കഴിഞ്ഞത്. ഈ ബസില്‍ നിരവധിപേരാണ് യാത്രചെയ്യുന്നത്. കുടിവെള്ളത്തിനായുള്ള പണം കണ്ടക്ടറും ഡ്രൈവറുമാണ് കണ്ടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയും പ്രോത്സാഹനം നല്‍കുന്നുണ്ട്.