ഓൺലൈൻ ക്ലാസ്: കെ എസ് ബി സി 500 ടി വി നൽകും

തിരുവനന്തപുരം:നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി
സെറ്റുകൾ നൽകും.
എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് കോർപറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ച് ടെലിവിഷൻ സെറ്റുകൾ നൽകാനുള്ള തീരുമാനം.
പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ടി.വി
സെറ്റുകൾ നൽകുക.
ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി എല്ലാവർക്കും ഇതിനാവശ്യമായ സംവിധാനം ഉറപ്പുവരുത്താൻ
സംസ്ഥാന സർക്കാർ
തീരുമാനിച്ചിരുന്നു.
ഇതിന് പിന്തുണയായാണ് ബിവറേജസ് കോർപറേഷൻ സിഎസ് ആർ ഫണ്ടുപയോഗിച്ച് നിർധന വിദ്യാർഥികൾക്ക് 500 ടി.വി. സെറ്റുകൾ നൽകുന്നത്.