കൂടത്തായി കൊലപാതകം സിനിമയിലേക്ക്; മോഹന്‍ലാല്‍ പ്രധാന വേഷത്തിൽ

കൂടത്തായി പരമ്പര കൊലപാതകം സിനിമയാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗ്ഥനായി എത്തുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥയും സംവിധാനവും ആര് നിര്‍വ്വഹിക്കും എന്നകാര്യം വ്യക്തമല്ല. ആരാവും ചിത്രത്തില്‍ ജോളിയായി എത്തുമെന്ന കാര്യവും പുറത്തുവിട്ടിട്ടില്ല.